രാഹുല്‍ ഗാന്ധിക്കൊപ്പം ഇ.ഡി ഓഫീസിലേക്കുള്ള മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി പോലീസ് അനുമതി നിഷേധിച്ചത്. നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുള്ള ചോദ്യം ചെയ്യലിനായി തിങ്കളാഴ്ചയാണ് രാഹുല്‍ ഇ.ഡി ഓഫിസില്‍ ഹാജരാകേണ്ടത്.

ചോദ്യം ചെയ്യലിനായി പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ഇ.ഡി ഓഫിസിലേക്കു നടന്നുപോകാനാണു രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എം.പിമാരും പാര്‍ട്ടി നേതാക്കളും അണിനിരക്കുമെന്നാണ് അറിയിച്ചിരുന്നത്. എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് ഇ.ഡി ഓഫിസുവരെ റാലി നടത്താനായിരുന്നു തീരുമാനം. ഇതിനാണ് അനുമതി നിഷേധിച്ചത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഈ മാസം 13നു ദല്‍ഹിയിലെത്താന്‍ പാര്‍ട്ടി എം.പിമാര്‍ക്കു കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

 

Latest News