Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വത്തക്ക  ആരോഗ്യത്തിന്  അത്യുത്തമം 

തണ്ണിമത്തൻ എന്ന വത്തക്ക ഏറെ ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒരു ഭക്ഷണ വസ്തുവാണ്. ഭക്ഷണം എന്നതിലുപരിയായി വെള്ളത്തിന്റെ മികച്ചൊരു സ്രോതസ്സെന്നു വേണം, പറയാൻ. ദാഹത്തിനും വിശപ്പിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണിത്. വിശപ്പും ദാഹവും കുറയ്ക്കുന്നതിനൊപ്പം ഏറെ ആരോഗ്യ സമ്പുഷ്ടവുമാണ് തണ്ണിമത്തൻ. സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ നല്ലൊരു കലവറയായ ഇത് പലതരം രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരം  കൂടിയാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളും പ്രധാനപ്പെട്ട വൈറ്റമിനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്.  ഇതിലെ വൈറ്റമിൻ എ കണ്ണിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി പ്രതിരോധ ശേഷിക്കും ഏറെ ഉത്തമമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു ചേരുവ കൂടിയാണ് തണ്ണിമത്തൻ. ഇത് തടിയും വയറുമെല്ലാം ഒരുപോലെ കുറയ്ക്കും. 


വാട്ടർ മെലൺ ഡയറ്റ് എന്നൊരു പ്രത്യേക ഡയറ്റ് തന്നെയുണ്ട്. തണ്ണിമത്തൻ ഏതെല്ലാം രീതികളിൽ തടി കുറയ്ക്കാൻ സഹായിക്കുമെന്നു നോക്കാം.  തണ്ണിമത്തനിൽ സോഡിയവും കൊഴുപ്പുമെല്ലാം തീരെ കുറവാണ്. കാർബോഹൈഡ്രേറ്റുകളും കുറവ്  തന്നെ. ഇതെല്ലാം തടി കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രത്യേക ഗുണങ്ങളാണ്. മറ്റേതു പഴങ്ങളേക്കാളും ഇതിൽ കൊഴുപ്പു കുറവാണ്. ഇതിലെ 91 ശതമാനവും വെള്ളമാണ്. ഈ ഗുണം തണ്ണിമത്തനെ ലോ എനർജി ഡെൻസ് ഫുഡാക്കുന്നു. ഇത് വയറും തടിയും കുറയ്ക്കാൻ സഹായിക്കുന്നു. പൊതുവെ ലോ എനർജി ഡെൻസ് ഫുഡുകൾ തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതാണ്. സിട്രുലിൻ എന്നൊരു ഘടകമുണ്ട്. ഇത് കൊഴുപ്പു കത്തിച്ചു കളയാൻ ഏറെ നല്ലതാണ്. അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പ് ഇത് നീക്കുന്നു. ശരീരത്തിൽ വെള്ളം കെട്ടിക്കിടന്നുള്ള തടി പലരെയും അലട്ടുന്ന ഒന്നാണ്. വാട്ടൻ റീടെൻഷൻ വെയ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തൻ. കാരണം ഇതിൽ സോഡിയവും തീരെ കുറവാണ്. ഇതിൽ നൈട്രിക് ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് മസിലുകൾ റിലാക്‌സ് ചെയ്യാൻ സഹായിക്കും. 


വ്യായാമം ഫലപ്രദമായി ചെയ്യാൻ ഇത് ഏറെ നല്ലതാണ്. തണ്ണിമത്തനിലെ മാംസളമായ ഭാഗം കാർബോഹൈഡ്രേറ്റുകൾ ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. ഇത് രക്തത്തിലെ ഷുഗർ തോത് കുറയ്ക്കാനും സഹായിക്കും. ഷുഗർ സ്വാഭാവികമായും തടി കൂട്ടുന്ന ഒന്നാണ്. ഷുഗറിലൂടെ തടി കൂടാതിരിക്കാൻ നല്ലൊരു പ്രതിവിധിയാണിത്. ശരീരത്തിലെ ടോക്‌സിനുകൾ നീക്കുന്നത്  വഴി രോഗങ്ങൾ തടയാൻ മാത്രമല്ല, തടി കുറയാനും ഏറെ സഹായകമായ ഒന്നാണ് വത്തക്ക. പല രീതിയിലും തടി കുറയ്ക്കാൻ കഴിക്കാം. വാട്ടർമെലൺ ഡയറ്റ് എന്ന ഒന്നുണ്ട്. ഒരാഴ്ച അടുപ്പിച്ച് തണ്ണിമത്തൻ മാത്രം കഴിക്കുന്ന രീതി. ഓരോ തവണത്തെ ഭക്ഷണവും പ്രധാനപ്പെട്ടത് തണ്ണിമത്തനാകും. തോടും കുരുവുമെല്ലാം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. തണ്ണിമത്തന്റെ തോടിനോട് ചേർന്നുള്ള വെളുത്ത ഭാഗമാണ് കൂടുതൽ ആരോഗ്യ ഗുണങ്ങളുള്ള ഒന്ന്. തണ്ണിമത്തന്റെ കുരുവും തൊണ്ടുമെല്ലാം ചേർത്തു തിളപ്പിക്കുന്ന വെള്ളവും ഏറെ നല്ലതാണ്. 

Latest News