കാറില്‍ പെണ്‍കുട്ടിക്ക് കൂട്ട പീഡനം; കുട്ടിക്കുറ്റവളികള്‍ക്കും ലൈംഗിക ശേഷി പരിശോധന

ഹൈദരാബാദ്- ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ പതിനേഴുകാരിയെ കാറില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പ്രതികള്‍ക്ക് ലൈംഗിക ശേഷി പരിശോധന നടത്തും. ഒരു പ്രതിയുടെ പരിശോധന ഇന്ന് നടത്തുമെന്നാണ് സൂചന.  
പെണ്‍കുട്ടിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തില്‍  പ്രായപൂര്‍ത്തിയാകാത്ത് ഒരു പ്രതിയെ  ബലാത്സംഗക്കേസില്‍ പ്രതിയല്ലാത്തതിനാല്‍ പരിശോധനയ്ക്ക് അയച്ചില്ല.
ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലായിരുന്നു പരിശോധന. ആശുപത്രിയിലെ പരിശോധനാമുറി പോലീസ് ഉപരോധിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 53 എ പ്രകാരം, ബലാത്സംഗമോ ബലാത്സംഗശ്രമമോ ആരോപിക്കപ്പെടുന്ന വ്യക്തികള്‍ മെഡിക്കല്‍ പ്രാക്ടീഷണറുടെ വിശദമായ പരിശോധനയ്ക്ക് വിധേയരാകണം.
ബലാത്സംഗക്കേസില്‍ പ്രതികളായവര്‍ ലൈംഗികബന്ധം നടത്താന്‍ പ്രാപ്തരാണോ എന്നാണ് പൊട്ടന്‍സി ടെസ്റ്റില്‍ സ്ഥിരീകരിക്കുക.
അതേസമയം, തെലങ്കാനയില്‍ വലിയ വിവാദം സൃഷ്്ടിച്ച കേസിലെ പ്രധാന പ്രതിയായ സഅദുദ്ദീന്‍ മാലിക്കിന്റെ പോലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിക്കുകയാണ്.

മാലിക്കിനും മറ്റ് നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എതിരെ ഐപിസിയിലെ  വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ പ്രകാരവുമാണ് കേസ്.  

 

Latest News