ഷാങ്ഹായ്- ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ ഒരു ബാറുമായി ബന്ധപ്പെട്ട് 'സ്‌ഫോടനാത്മകമായ രീതിയില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെടുകയാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു, വാണിജ്യ കേന്ദ്രമായ ഷാങ്ഹായില്‍ കേസുകളുടെ വര്‍ധനവ് തടയാന്‍ കൂട്ട പരിശോധന നടത്തുകയാണ്.
വ്യാഴാഴ്ച മുതല്‍ ബീജിംഗില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ആഗോള നിലവാരമനുസരിച്ച് ചൈനയുടെ അണുബാധ നിരക്ക് കുറവാണെങ്കിലും, മറ്റ് രാജ്യങ്ങള്‍ വൈറസിനൊപ്പം ജീവിക്കാന്‍ ശ്രമിക്കുമ്പോഴും പ്രായമായവരെയും മെഡിക്കല്‍ സംവിധാനത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സീറോകോവിഡ് നയം നിലനിര്‍ത്തുകയാണ് ചൈന.
വെള്ളിയാഴ്ച നഗരത്തില്‍ കണ്ടെത്തിയ 61 പുതിയ കേസുകളും ഒന്നുകില്‍ ഹെവന്‍ സൂപ്പര്‍മാര്‍ക്കറ്റ് ബാര്‍ സന്ദര്‍ശിക്കുകയോ അതുമായി ബന്ധമുള്ളവരോ ആണെന്ന് ബീജിംഗ് അധികൃതര്‍ പറഞ്ഞു.