ഉക്രൈന്‍ നഗരത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഷെല്ലാക്രമണം, വന്‍ തീപ്പിടിത്തം

കീവ്- കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ സീവിയേറോഡൊനെറ്റ്‌സ്‌കിലെ അസോട്ട് കെമിക്കല്‍ പ്ലാന്റിന് നേരെ റഷ്യന്‍ ഷെല്ലാക്രമണം. ടണ്‍ കണക്കിന് എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് ശനിയാഴ്ച ശക്തമായ തീപ്പിടുത്തത്തിന് കാരണമായതായി ഗവര്‍ണര്‍ പറഞ്ഞു.

ഫെബ്രുവരി 24ലെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളിലൊന്നായി സീവിയേറോഡൊനെറ്റ്‌സ്‌ക് പിടിച്ചെടുക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമം. നൂറുകണക്കിന് സാധാരണക്കാര്‍ താമസിക്കുന്ന പ്ലാന്റിലെ തീ അണച്ചിട്ടുണ്ടോ എന്ന് ലുഹാന്‍സ്‌ക് പ്രവിശ്യയിലെ ഗവര്‍ണര്‍ സെര്‍ഹി ഗൈദായി പറഞ്ഞില്ല.

കിഴക്കന്‍ ഉക്രെയ്‌നിലെ റഷ്യയുടെ മുന്നേറ്റത്തിന്റെ കേന്ദ്രമായി മാറിയ ലുഹാന്‍സ്‌കിലെ ചെറിയ നഗരമായ സീവിയേറോഡൊനെറ്റ്‌സ്‌കില്‍ നിര്‍ത്താതെയുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണെന്ന് ദേശീയ ടെലിവിഷനില്‍ സംസാരിച്ച ഗൈദായി പറഞ്ഞു. റഷ്യന്‍ സൈന്യം നഗരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചുവെന്നും എന്നാല്‍ അസോട്ട് കെമിക്കല്‍ പ്ലാന്റ് നിയന്ത്രണം ഉക്രൈനാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News