Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കപ്പിനായി ഖത്തറിലെത്തുന്നവരോട്

കൊളംബിയയിലെ ചടങ്ങിൽ ലോകകപ്പിനെക്കുറിച്ച് സംസാരിക്കുന്ന മുൻ സ്‌പെയിൻ, ബാഴ്‌സലോണ താരം കാർലെസ് പുയോൾ ഫ്രാൻസ്, സ്‌പെയിൻ, ബ്രസീൽ, അർജന്റീന ടീമുകൾക്കാണ് കിരീട സാധ്യതയെന്ന് കരുതുന്നു.

ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ലോക കായിക മാമാങ്കത്തിന് വിസിലുയരുവാൻ ആറ് മാസത്തിൽ താഴെ മാത്രം സമയം അവശേഷിക്കെ ലോകകപ്പ് സമയത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആതിഥ്യമരുളുന്നവർക്കുള്ള നിർദേശങ്ങളുമായി സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റിനായി ലോകമെമ്പാടുമുള്ള ആരാധകർ ദോഹയിലേക്ക് പറക്കാനൊരുങ്ങുകയാണ്. ആധുനിക ചരിത്രത്തിൽ ഇതുവരെ ഇത്ര ചെറിയ പ്രദേശത്ത് ലോകകപ്പ് വേദികൾ ഉണ്ടായിട്ടില്ല. ടൂർണമെന്റിനായി എട്ട് സ്‌റ്റേഡിയങ്ങളിൽ നടക്കുന്ന കളികൾ കാണാനായി ആയിരക്കണക്കിന് ആരാധകർക്ക് ഖത്തറിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം താമസിക്കാം. എന്നാൽ ടൂർണമെന്റിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഓരോ ആരാധകനും ഹയ്യ ഡിജിറ്റൽ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്. ഇത് ഖത്തറിലേക്കുള്ള പ്രവേശനാനുമതിയാണ്. മത്സര ദിവസങ്ങളിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭ്യമാവും. മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഖത്തർ നിവാസികളും ഹയ്യ ഡിജിറ്റൽ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്.
ടിക്കറ്റ് ലഭിച്ച കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും താമസിപ്പിക്കുന്നവർക്ക് ഹയ്യ കാർഡിന് അപേക്ഷിക്കേണ്ടതില്ല. അവർ മത്സരങ്ങൾ കാണാനാഗ്രഹിക്കുന്നുവെങ്കിൽ മാത്രം കാർഡിന് അപേക്ഷിച്ചാൽ മതി. അതുപോലെ തന്നെ ടൂർണമെന്റിനിടെ ഖത്തറിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഖത്തർ പൗരന്മാർ/താമസക്കാർ എന്നിവരും ഹയ്യ ഡിജിറ്റൽ കാർഡിന് അപേക്ഷിക്കേണ്ടതില്ല.
ഹയ്യ കാർഡിന് അപേക്ഷിക്കുമ്പോൾ ടൂർണമെന്റ് കാലത്ത് തങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് ആരാധകർ സ്ഥിരീകരിക്കേണ്ടതുണ്ട്. ആരാധകർ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം താമസിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, അവരുടെ ആതിഥേയൻ (ഹോസ്റ്റ് ) അവരുടെ പ്രോപ്പർട്ടി ആൾട്ടർനേറ്റീവ് അക്കമഡേഷൻ ടാബ് വഴി ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ടിക്കറ്റ് ലഭിച്ച കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഹോസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്ന ഖത്തർ നിവാസികൾ അവരുടെ അതിഥികൾക്ക് തടസ്സമില്ലാത്ത അനുഭവം നൽകുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സംഘാടകർ ഓർമിപ്പിച്ചു
ആതിഥേയർ ആൾട്ടർനേറ്റീവ് അക്കമഡേഷൻ ടാബ് തിരഞ്ഞെടുത്ത് ഖത്തർ ഐഡി വിശദാംശങ്ങൾ, പ്രോപ്പർട്ടിയുടെ പേര്, സോൺ, തെരുവ്, കെട്ടിടം, യൂണിറ്റ് , നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുവാണോ വാടകയ്‌ക്കെടുത്തതാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. തുടർന്ന് ആതിഥ്യമരുളാനുദ്ദേശിക്കുന്ന ഓരോ അതിഥിയുടെയും പേര്, നാഷണാലിറ്റി , പാസ്‌പോർട്ട് നമ്പർ എന്നിവ ചേർക്കണം.
ആൾട്ടർനേറ്റീവ് അക്കമഡേഷൻ വിഭാഗത്തിൽ ചേർത്തിട്ടുള്ള പാസ്‌പോർട്ട് വിശദാംശങ്ങൾ ഉപയോഗിച്ച് അതിഥികൾക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഖത്തറിലുള്ളവർക്ക് 800 2022 എന്ന ടോൾ ഫ്രീ നമ്പറിലും ഖത്തറിന് പുറത്തുള്ളവർക്ക് (+974) 4441 2022 എന്ന നമ്പറിലും ബന്ധപ്പെടാം.

Latest News