തിരുവനന്തപുരം- സംസ്ഥാനത്ത് 2471 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് കോവിഡ് രോഗികള്‍ രണ്ടായിരം കടക്കുന്നത്. ഒരു കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എറണാകുളത്താണ്. 750 പേര്‍ക്കാണ് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും എറണാകുളത്ത് 700ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.