കെ.ജി.എഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്

ഹിറ്റ് ചിത്രം ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ബിഗ് ബ്ജറ്റ് ചിത്രം പ്രഖ്യാപിച്ചു. കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് സര്‍െ്രെപസ് പ്രഖ്യാപനം. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഇത് എത്തുക.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ശേഷമായിരിക്കും ടൈസണിന്റെ പ്രൊഡക്ഷനിലേക്ക് കടക്കുക. ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രമായിരിക്കും ഇത്.

മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്. മലയാളം ബോക്‌സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. ഹൊംബാളെ ഫിലിംസുമായി പൃഥ്വിരാജ് നേരത്തെ സഹകരിച്ചിട്ടുണ്ട്. കെ.ജി.എഫ് 2ന്റെ കേരളത്തിലെ വിതരണം നിര്‍വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു.


VIDEO മനസ്സുകൾ കീഴടക്കിയതിന്

ഈ ആദരം, സൗദിയില്‍ ഇന്ത്യക്കാരന്

വികാരനിര്‍ഭരമായ യാത്രയയപ്പ്


 

Latest News