ന്യൂദല്‍ഹി- മുഹമ്മദ് നബിയെ നിന്ദിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ദല്‍ഹിയിലും ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലും വന്‍ പ്രതിഷേധം. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താക്കളായ നുപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും അറസ്റ്റ് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ദല്‍ഹി ജുമാ മസ്ജിദിന് പുറത്ത് വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്.






