ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 7584 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 7240 പേര്‍ക്കാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 24 പേര് കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,24,747 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ആക്ടീവ് കേസുകള്‍ 36,267 ആണ്. മൊത്തം രോഗബാധയുടെ 0.08 ശതമാനമാണിത്.
24 മണിക്കൂറിനിടെ 3791 പേര് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.70 ശതമാനമാണ്.
പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 2.26 ശതമാനമായും പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 1.50 ശതമാനമായും വര്‍ധിച്ചു. 24 മണിക്കൂറിനിടെ 3,35,050 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.