ജമ്മുവിലെ ഭാദര്‍വാഹ് പട്ടണത്തില്‍ വര്‍ഗീയ സംഘര്‍ഷം, പട്ടാളത്തെ വിളിച്ചു

ശ്രീനഗര്‍- ജമ്മുവിലെ ഭാദര്‍വാഹ് ടൗണില്‍ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദോദ ജില്ലയില്‍ ഉള്‍പ്പെടുന്ന പട്ടണത്തില്‍ പട്ടാളമിറങ്ങി ഫഌഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.
വര്‍ഗീയ സംഘര്‍ഷത്തിന് ചില ശക്തികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. പ്രാദേശിക അധികൃതര്‍ സംഘര്‍ഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. സുരക്ഷാ സേനയുടെ വലിയ സന്നാഹമാണ് ടൗണില്‍ എത്തിയിട്ടുള്ളത്.

 

Latest News