ജിദ്ദ- തിരുവനന്തപുരം പ്രവാസി അസോസിയേഷന് എട്ടാമത് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പ്രശസ്ത പിന്നണി ഗായകന് അന്‍സാറിനെ (ഇളയനില) പ്രസിഡന്റ് നാസുമുദ്ദീന് മണനാക്കിന്റെ നേതൃത്വത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ജൂണ്‍ 10 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ബനിമാലിക്കിലെ എലൈറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിലെ ഗാനസന്ധ്യ അന്‍സാര്‍ നയിക്കും. ജിദ്ദയിലെ പ്രശസ്തരായ ഗായകരും പങ്കെടുക്കും. ജിദ്ദയിലെ പ്രശസ്തരായ നൃത്താധ്യാപകര് അണിയിച്ചൊരുക്കുന്ന നൃത്തകലാരൂപങ്ങളും ഹാസ്യ സ്കിറ്റുകളും ഉണ്ടായിരിക്കുമെന്നും കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.






