ഇൻസ്റ്റഗ്രാമിൽ സെൻസിറ്റീവ് ഉള്ളടക്കങ്ങൾ വേണ്ടെങ്കിൽ നിയന്ത്രിക്കാം

ലോല മനസ്സുള്ളവർക്ക് വൈകാരികവും സെൻസിറ്റീവുമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനുള്ള ഇൻസ്റ്റഗ്രാം ഫീച്ചർ വിപുലീകരിക്കുന്നു.
ഉപയോക്താക്കൾക്ക് ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ കാണുന്ന സെൻസിറ്റീവ് ഉള്ളടക്കങ്ങളുടെയും അക്കൗണ്ടുകളുടെയും തോത് നിയന്ത്രിക്കാൻ കഴിയും.
മെറ്റാ ഉടസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ശുപാർശ ചെയ്യുന്ന എല്ലാ മേഖലകളും ഉള്ളടക്ക നിയന്ത്രണം ഉൾക്കൊള്ളുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 
ബ്രൗസിംഗിനു പുറമെ, തെരച്ചിൽ, റീലുകൾ,  പിന്തുടരാനിടയുള്ള അക്കൗണ്ടുകൾ, ഹാഷ്ടാഗ് പേജുകൾ, ഇൻഫീഡ് ശുപാർശകൾ എന്നിവയിൽ കാണുന്ന സെൻസിറ്റീവ് ഉള്ളടക്കത്തിന്റെയും അക്കൗണ്ടുകളുടെയും തോത് ഉപയോക്താക്കൾക്ക് തന്നെ  നിയന്ത്രിക്കാനാകുമെന്ന് ഫോട്ടോ പങ്കിടൽ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു. പുതിയ അപ്‌ഡേറ്റ് വരും ആഴ്ചകളിൽ എല്ലാവർക്കും ലഭ്യമാകും.
സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിന് മൂന്ന് ഓപ്ഷനുകളാണുള്ളത്. മോർ, സ്റ്റാൻഡേർഡ്, ലെസ്സ് എന്നിവയാണ് മൂന്ന് ഓപ്ഷനുകൾ.സ്റ്റാൻഡേർഡ് ഡിഫോൾട്ട് ഫീച്ചറായതിനാൽ ചില സെൻസിറ്റീവ് ഉള്ളടക്കങ്ങളും അക്കൗണ്ടുകളും കാണുന്നതിൽ നിന്ന് ആളുകളെ തടയും.മോർ എന്നത് കൂടുതൽ സെൻസിറ്റീവ് ഉള്ളടക്കവും അക്കൗണ്ടുകളും കാണാൻ ആളുകളെ പ്രാപ്തമാക്കുന്നു. 
എന്നാൽ ഡിഫോൾട്ട് അവസ്ഥയേക്കാൾ  ഉള്ളടക്കം അവർ കാണുന്നത് കുറയ്ക്കുന്നതാണ് ലെസ്സ് എന്ന ഓപ്ഷൻ. 18 വയസ്സിന് താഴെയുള്ളവർക്ക് മോർ  ഓപ്ഷൻ ലഭ്യമല്ല.കമന്റുകൾ നിയന്ത്രിക്കാനും ബ്ലോക്ക് ചെയ്യാനുമുള്ള ഫീച്ചർ  ഉൾപ്പെടെ  ഇൻസ്റ്റഗ്രാം അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അധിക ടൂളുകളും വാഗ്ദാനം ചെയ്യുകയാണെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചു. 
വരുംനാളുകളിൽ കൂടുതൽ ടൂളുകൾ പുറത്തിറക്കുന്നതിലൂടെ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറഞ്ഞു.ഇൻസറ്റ്ഗ്രാം പ്ലാറ്റ്‌ഫോം ഇപ്പോൾ ഉപയോക്താക്കളെ അവരുടെ പ്രൊഫൈലിന്റെ മുകളിൽ മൂന്ന് പോസ്റ്റുകളോ റീലുകളോ വരെ പിൻ ചെയ്യാൻ അനുവദിക്കുന്നുണ്ട്. ഇതിനായി ഉപയോക്താക്കൾക്ക് വ്യക്തിഗത പോസ്റ്റിന് മുകളിലുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ടാപ് ചെയ്യാം.

Latest News