Sorry, you need to enable JavaScript to visit this website.

പരിസ്ഥിതി ലോല മേഖല: വയനാട്ടിൽ 12നു എൽ.ഡി.എഫ് ഹർത്താൽ

കൽപറ്റ- ബഫർ സോൺ വിഷയത്തിൽ വയനാട്ടിൽ 12നു എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വന പ്രദേശങ്ങളുടെ പരിസ്ഥിതി ലോല മേഖയിൽനിന്നു ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നു ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താലെന്നു എൽ.ഡി.എഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ പറഞ്ഞു. സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ഹർത്താലുമായി സഹകരിക്കണെന്നു അദ്ദേഹം അദ്ദേഹം അഭ്യർഥിച്ചു. വനം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതായതിനാൽ ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നു ശശീന്ദ്രൻ പറഞ്ഞു.
 

Latest News