തിരുവനന്തപുരം- സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2193 പേര്‍ക്കാണ് വൈറസ് ബാധ. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 589 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 359 പേർക്ക് പുതുതായി രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.