പ്രവാചക നിന്ദയെ അപലപിച്ച് യു.എ.ഇയും, മതചിഹ്നങ്ങളെ ആദരിക്കണം

ദുബായ്- പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ വിവാദ പരാമര്‍ശങ്ങളെ യു.എ.ഇ അപലപിച്ചു. ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായ എല്ലാ രീതികളും പെരുമാറ്റങ്ങളും യു.എ.ഇ നിരസിക്കുന്നതായി വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.  

മതചിഹ്നങ്ങളെ ബഹുമാനിക്കുകയും അവ ലംഘിക്കാതിരിക്കുകയും ചെയ്യണം. വിദ്വേഷ പ്രസംഗത്തെയും അക്രമത്തെയും നേരിടേണ്ടതിന്റെ ആവശ്യകത മന്ത്രാലയം വ്യക്തമാക്കി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള രാജ്യാന്തര ഉത്തരവാദിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു.

 

Latest News