കൊല്ലം- വൃദ്ധയായ അമ്മയ്ക്ക് മകളുടെ ശാരീരിക പീഡനം. പത്തനാപുരം പഞ്ചായത്ത് നടുക്കുന്ന് വാര്‍ഡില്‍
നെടുംപറമ്പ് പാക്കണം കാലായില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. മകള്‍ ലീനയാണ് അമ്മ ലീലാമ്മയെ തൂണില്‍ കെട്ടിയിടുകയും മര് ദിക്കുകയും ചെയ്തത്. പ്രശ്നത്തില്‍ ഇടപെട്ട നടുക്കുന്ന് വാര്‍ഡ് അംഗം അര്ഷയ്ക്കാണ് മര്‍ദനമേറ്റത്.
അക്രമ ദൃശ്യങ്ങള്‍ പുറത്തായതോടെ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. വീട്ടുമുറ്റത്തെ തൂണില്‍ അമ്മയെ മകള്‍ ലീന കെട്ടിയിട്ടതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ബലംപ്രയോഗിച്ച് അകത്തേക്ക് കയറ്റുകയും ചെയ്തു. മകള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് ലീലാമ്മ പറഞ്ഞു. മര്‍ദനവും നിലവിളിയും കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറഞ്ഞു. പിടിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് അയല്‍വാസിയും പഞ്ചായത്ത് അംഗവുമായ അര്ഷയേയും ലീന മര്‍ദ്ദിച്ചത്.
മകളുടെ പീഡനം സംബന്ധിച്ച് പത്തനാപുരം പോലീസില്‍ നേരത്തേയും പരാതികളുണ്ട്. സ്വത്തു സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നും പറയുന്നു.കേസില്‍ നടപടി ഉണ്ടാകുമെന്ന് കെ.ബിഗണേഷ് കുമാര്‍എം.എല്‍.എ
ഉറപ്പുനല്‍കി. മകള്‍ വ്യദ്ധയായ അമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന് അംഗം വി.കെ ബീനാകുമാരി ഉത്തരവ് നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.






