വടകര- വടകരക്കടുത്ത തിരുവള്ളൂര്‍ കാഞ്ഞിരാട് തറയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍. കുയ്യാലില്‍ ഗോപാലന്‍ (68) ഭാര്യ ലീല (63) എന്നിവരാണ് മരിച്ചത്. ലീല ഓഫീസ് മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലും ഗോപാലന്‍ വരാന്തയിലെ സണ്‍ ഷെയിഡില്‍ തുങ്ങി മരിച്ച നിലയിലുമാണുള്ളത്. ഇന്ന് പുലര്‍ച്ചെയാണ് വിവരം നാടറിയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗോപാലന്‍ തൂങ്ങി മരിച്ചെന്നാണ് കരുതുന്നത്. ലീല കാന്‍സര്‍ രോഗിയാണെന്ന് പരിസരവാസികള്‍ പറഞ്ഞു