കൊല്ലം - പത്തനാപുരത്ത് പണമിടപാടു സ്ഥാപനത്തില്‍ പൂജക്ക് ശേഷം കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. പത്തനാപുരം പാടം സ്വദേശി ഫൈസല്‍ (35) ആണ് അറസ്റ്റിലായത്. മരത്തിന്റെ മുകളില്‍ ഒളിപ്പിച്ച സ്വര്‍ണവും പണവും പോലീസ് കണ്ടെടുത്തു. കവര്‍ച്ച നടത്തിയ പണമിടപാടു സ്ഥാപനത്തില്‍ പൂജക്ക് ഉപയോഗിച്ച ചെറുനാരങ്ങയും ചരടും ചെറിയ ശൂലവുമെല്ലാം നേരത്തേ കണ്ടെത്തിയിരുന്നു.