Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ; ശക്തമായ പ്രതിഷേധവുമായി ഖത്തര്‍

ഡോ. ദീപക് മിത്തൽ

ദോഹ- പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ഭരണ കക്ഷിയായ ബി.ജെ.പി. നേതാക്കള്‍ നടത്തിയ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധവുമായി ഖത്തര്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് വിളിച്ചുവരുത്തിയാണ് ഖത്തര്‍ പ്രതിഷേധമറിയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ വന്ന പ്രസ്താവനകളെ ഔദ്യോഗികമായി അപലപിക്കുന്ന കത്താണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് കൈമാറിയത്. ഉപരാഷ്ട്രപതിയും സംഘവും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സമയത്താണ് ഈ സംഭവം.

പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയടുത്തതിനെ സ്വാഗതം ചെയ്ത ഖത്തര്‍ ലോക മുസ് ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ഇന്ത്യന്‍ അംബാസഡറുമായി വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന ഇന്ത്യയിലെ വ്യക്തികളുടെ ചില ആക്ഷേപകരമായ ട്വീറ്റുകള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നു. ട്വീറ്റുകള്‍ ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അവ തികച്ചും തലതിരിഞ്ഞ വാചോ
ടാപങ്ങളാണെന്നു അംബാസിഡര്‍ വിശദീകരിച്ചു.

നമ്മുടെ നാഗരിക പൈതൃകത്തിനും നാനാത്വത്തില്‍ ഏകത്വത്തിന്റെ ശക്തമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി, ഇന്ത്യാ ഗവണ്‍മെന്റ് എല്ലാ മതങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന ബഹുമാനമാണ് നല്‍കുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

എല്ലാ മതങ്ങളോടും ബഹുമാനം ഊന്നിപ്പറയുകയും ഏതെങ്കിലും മത വ്യക്തിത്വത്തെ അപമാനിക്കുകയോ ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ അവഹേളിക്കുകയോ ചെയ്യുന്ന ഒരു പ്രസ്താവനയും പാടില്ലെന്ന് ഓര്‍മപ്പെടുത്തുന്ന പ്രസ്താവനയും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യ-ഖത്തര്‍ ബന്ധങ്ങള്‍ക്ക് എതിരായ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരം വികൃതികള്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വാക്താവ് പ്രസ്താവനയില്‍ വിശദീകരിച്ചു.

Latest News