കാവല്‍ നിര്‍ത്തി കാറില്‍ പെണ്‍കുട്ടിക്ക് പീഡനം; നാല് പേര്‍ കൂടി അറസ്റ്റില്‍

ഹൈദരാബാദ്-കഴിഞ്ഞയാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരു പ്രതിയെ കൂടി ഇതുവരെ അറസ്റ്റിലായ നാലുപേരില്‍ ഉള്‍പ്പെട്ട  രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരാണ്. ഒരു കൗമാരക്കാരനെ കൂടി പിടികിട്ടാനുണ്ട്.
മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ഏരിയയില്‍ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 17 കാരി കൂട്ടബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് അഞ്ച് പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  354, 323 വകുപ്പുകളും പോക്‌സോയും ചുമത്തിയാണ്  പോലീസ് കേസെടുത്തത്.
സിസിടിവി ദൃശ്യങ്ങളുടെയും പെണ്‍കുട്ടിയുടെ മൊഴിയുടെയും സഹായത്തോടെയാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതെന്ന് വെസ്റ്റ് സോണ്‍ ഡപ്യൂട്ടി കമ്മീഷണര്‍ ജോയല്‍ ഡേവിസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ സെക്യൂരിറ്റി ഫൂട്ടേജില്‍ പെണ്‍കുട്ടി അക്രമികളെന്ന് സംശയിക്കുന്നവരോടൊപ്പം പാര്‍ട്ടി നടന്ന  പബ്ബിന് പുറത്ത് നില്‍ക്കുന്നതായി കാണാം.  വീട്ടില്‍ വിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. തുടര്‍ന്ന് നഗരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ആക്രമിക്കപ്പെട്ടുകയായിരുന്നു. മറ്റുള്ളവര്‍ കാറിന് പുറത്ത് കാവല്‍ നില്‍ക്കുമ്പോള്‍ അക്രമികള്‍  മാറിമാറി ബലാത്സംഗം ചെയ്തു.

 

Latest News