വളാഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട; പിടിച്ചത് ഒന്നരകോടിയിലേറെ രൂപ

വളാഞ്ചേരി-ഒന്നരകോടിയിലധികം രൂപയുടെ കുഴല്‍ പണവുമായി രണ്ടുപേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പോലീസ് കണ്ടെത്തിയത്.പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാര്‍, വല്ലപ്പുഴ സ്വദേശി തൊടിയില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്.ഒരു കോടി 65 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.വളാഞ്ചേരി സി.ഐ കെ.ജി ജിനേഷ്,എസ്.ഐ മാരായ നൗഷാദ്,ഷമീല്‍,സി.പി.ഒ മാരായ വിനീത്, ക്ലിന്റ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.ഒന്നര മാസത്തിനിടെ പത്തു കോടിയോളം രൂപയുടെ കുഴല്‍ പണമാണ് വളാഞ്ചേരിയില്‍ മാത്രം പിടികൂടിയത്.

 

Tags

Latest News