പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; അറസ്റ്റിലായവര്‍ 28 ആയി

ആലപ്പുഴ- പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറി ബാഷ എന്നു വിളിക്കുന്ന സിദ്ദീഖി(53)നെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 21ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലേ# ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ ഈ കേസ്സില്‍ അറസ്റ്റിലായവരുടെ എണ്ണം 28 ആയി.

 

Latest News