കാസര്‍കോട്- വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കേരളത്തിലേക്ക് കടന്നു വരാന്‍ അനുവദിക്കാത്ത കേരളത്തിന്റെ മതേതര കാവല്‍ ഭൂമിയാണ് കാസര്‍കോ ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കര്‍ണാടകയില്‍ വര്‍ഗീയ ശക്തികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോള്‍ അത്തരം ശക്തികളെ കേരളത്തിലേക്ക് കടന്നു വരാതെ നോക്കിയത് മുസ് ലിം ലീഗ് ആണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാതല സംഗമ ങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കു കയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ എന്തുകൊണ്ട് മുസ് ലിം ലീഗ് എതിര്‍ക്കുന്നില്ല എന്ന് പൊതുസമൂഹം ചോദിക്കുന്നു. ആ തിരിച്ചറിവാണ് ജില്ലാ സംഗമങ്ങള്‍ നടത്താനുള്ള പ്രേരണ. കേള്‍ക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികളാണ് കാലഘട്ടത്തിന്റെ ദൗര്‍ബല്യം.
ഇന്ത്യ എല്ലാ മതങ്ങളെയും ഉള്‍കൊണ്ട രാജ്യമാണ്. ഇന്ന് മതത്തെ അറിയാത്തവരാണ് വിഭാഗീയത സൃഷ്ടിക്കുന്നത്.
മതത്തെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ചില ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളെയും ഉള്‍കൊള്ളുന്ന മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. മതങ്ങളെ ഉന്മൂമൂലനം ചെയ്യാന്‍ ഏത് ഭരണാധി കാരിക്കും കഴിയില്ല. ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യത്തെ യും മതേതതരത്വത്തെയും വെല്ലുവിളിക്കുമ്പോള്‍ മുസ് ലിം ലീഗിന് നോക്കി നില്ക്കാന് സാധിക്കില്ല.സമാധാന പരമായ സമൂഹ മുണ്ടെങ്കില്‍ മാത്രമേ വികസനം സാധ്യമാകൂ- തങ്ങള്‍ പറഞ്ഞു.
മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു.
മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലി ക്കുട്ടി മുഖ്യാതിഥിയായിരുന്നു ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ട്രഷറര്‍ സി.ടി അഹമ്മദലി,യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,മുസ് ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെപിഎ മജീദ് എംഎല്‍എ സംസ്ഥാന ഭാരവാഹികളായ എം.സി മാഹിന്‍ ഹാജി,അബ്ദുല്‍ റഹിമാന്‍ കല്ലായി,അബ്ദുല്‍ റഹ് മാന്‍ രണ്ടത്താണി, കെ.എസ് ഹംസ, സി.പി ചെറിയ മുഹമ്മദ്, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, ഉന്നതാധികാര സമിതിയംഗംവി.കെ ഇബ്രാഹിം കുഞ്ഞ്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്,അഡ്വ. എന്‍ ഷംസുദ്ദീന്,ആബിദ് ഹുസൈന് തങ്ങള്‍,നജീബ് കാന്തപുരം,എ.കെ.എം അഷ്റഫ്,യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.ഫൈസല്‍ ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്,വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സെക്രട്ടറി ഫൈസല്‍ തങ്ങള്‍, എസ്ടിയു ദേശീയ പ്രസിഡന്റ് അഡ്വ.എം.റഹ് മത്തുള്ള, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എം.പി നവാസ്, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ,മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, എംഎസ് മുഹമ്മദ് കുഞ്ഞി,വികെപി ഹമീദലി,എം.ബി യൂസഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍,വി കെ ബാവ,പിഎം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള എന്നിവര്‍ പ്രസംഗിച്ചു.