Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 യുവതി സ്വയം വിവാഹിതയാവുന്നു തനിച്ചുള്ള ഹണിമൂണ്‍ ഗോവയില്‍ 

ബറോഡ-  സ്വയം വിവാഹം ചെയ്യാനൊരുങ്ങി ഇരുപത്തിനാലുകാരി. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദു ആണ് അപൂര്‍വ വിവാഹത്തിനൊരുങ്ങുന്നത്. ഈ മാസം പതിനൊന്നിനാണ് ചടങ്ങ്. ഇത് ഒരുപക്ഷെ ഗുജറാത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ആദ്യ സോളോഗാമിയായിരിക്കുമെന്നാണ് യുവതിയുടെ അവകാശവാദം.
'ഇത് അവിശ്വസനീയമായി തോന്നിയേക്കാം, പരമ്പരാഗതമായ എല്ലാ ചടങ്ങുകളോടും കൂടിയായിരിക്കും വിവാഹം. എന്നാല്‍ വരന്‍ ഉണ്ടാകില്ല. എനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ വധുവാകണമെന്നുണ്ടായിരുന്നു. അതിനാലാണ് സ്വയം വിവാഹിതയാകാമെന്ന് കരുതിയത്.
രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാന്‍ ഗൂഗിളില്‍ അരിച്ചുപെറുക്കിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്‌നേഹത്തിന്റെ ആദ്യ മാതൃക ഞാനായിരിക്കാം. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നു, അതിനാലാണ് ഈ കല്യാണം. വിവാഹത്തിന് മാതാപിതാക്കളുടെ അനുഗ്രഹമുണ്ട്. രണ്ടാഴ്ചത്തെ ഹണിമൂണിന് ഗോവയില്‍ പോകാനും പ്ലാനുണ്ട്. ' യുവതി പറഞ്ഞു.
            
 

Latest News