Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നയന്‍താരയ്‌ക്കൊപ്പം ജവാനില്‍    ഷാരൂഖ് ഖാന്‍  ഡബിള്‍ റോളില്‍ 

മുംബൈ- ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അറ്റ്‌ലിയുടെ ഹിന്ദി ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ പേര് 'ജവാന്‍' എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ടീസര്‍ പുറത്തിറക്കി ഉടന്‍ തന്നെ പ്രഖ്യാപനം നടത്തുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഷാരൂഖ് ആദ്യമായി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകര്‍. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനാണ് ഷാരുഖ് ഖാന്റെ പുതിയ ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തപ്‌സി പന്നു നായികയായ രാജ്കുമാര്‍ ഹിരാനിയുടെ ദുങ്കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖിന്റെ മറ്റൊരു ചിത്രം.
വിഘ്‌നേഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ കാതു വാക്കുല രണ്ടു കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത നായന്‍താരയുടെ ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 

Latest News