Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്;  നാല് പേര്‍ കൊല്ലപ്പെട്ടു

ന്യോര്‍ക്ക്- അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ഒക്‌ലഹോമയിലെ ടള്‍സയിലുള്ള ആശുപത്രി ക്യാമ്പസിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ടള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാള്‍ തോക്കുമായി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും പിന്നാലെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ടള്‍സ പോലീസ് പറഞ്ഞു.  അക്രമിക്ക് 35 നും 40 നും ഇടയില്‍ പ്രായമുണ്ടെന്നാണ് ടള്‍സയിലെ ഡെപ്യൂട്ടി പോലീസ് മേധാവി ജോനാഥന്‍ ബ്രൂക്‌സ് സെന്റ് ഫ്രാന്‍സിസ് അറിയിച്ചത്. മാത്രമല്ല ഇയാളുടെ ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ കയ്യില്‍ റൈഫിളും കൈത്തോക്കും ഉണ്ടായിരുന്നു.
ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്നു പുറത്തുവന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓര്‍ത്തോപീഡിക് സെന്റര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മരണപ്പെട്ടവരില്‍ ജീവനക്കാരും രോഗികളും ഉള്‍പ്പെട്ടിട്ടുണ്ട്. .  സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിലയിരുത്തിയിട്ടുണ്ടെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.  
 

Latest News