തിരുവനന്തപുരത്ത് ലോഡ്ജ് മുറിയില്‍ കയറി ഒരാളെ വെട്ടിക്കൊന്നു

തിരുവനന്തപുരം- തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ കുടിപ്പക. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നിരവിധി കേസുകളിലെ പ്രതിയായ മണിച്ചന്‍ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാര്‍ ആശുപത്രിയിലാണ്.
സംഭവത്തില്‍ രണ്ട് പ്രതികള്‍ പോലീസിന്റെ പിടിയിലായി. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂര്‍ക്കാവ സ്വദേശികളാണ്. മണിച്ചന്‍ ഉള്‍പ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവര്‍. നാല് വര്‍ഷം മുമ്പ് ഇവര്‍ പിരിഞ്ഞു. ഇന്നലെ രാത്രി ലോഡ്ജ് മുറിയില്‍ വീണ്ടും ഒത്തു ചേര്‍ന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പോലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാന്‍ കാരണം. കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പോലീസ് നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ ഭീതിയോടെയാണ് ജനം കഴിയുന്നത്.
 

Latest News