ക്ലീനിംഗ് ലിഫ്റ്റ് ശിരസ്സില്‍ പതിച്ച് മക്കയില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം

മക്ക - വിശുദ്ധ ഹറമിനു സമീപം പ്രശസ്തമായ ഹോട്ടലില്‍ ക്ലീനിംഗ് ലിഫ്റ്റ് ശിരസ്സില്‍ പതിച്ച് ഇന്ത്യക്കാരനായ തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഇന്ത്യക്കാരന്‍ തല്‍ക്ഷണം മരണപ്പെട്ടു. ഹോട്ടലിന്റെ പുറംഭാഗത്തെ ജനല്‍ ചില്ലുകള്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം വൃത്തിയാക്കുന്നതിനിടെയാണ് പതിനൊന്നാം നിലയില്‍ നിന്ന് ക്ലീനിംഗ് ലിഫ്റ്റ് ഇന്ത്യക്കാരനു മേല്‍ പൊട്ടിവീണത്.
ജനല്‍ ചില്ലുകളുടെ ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി മറ്റു രണ്ടു തൊഴിലാളികളുടെ സഹായത്തോടെ ലിഫ്റ്റ് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 33 കാരനു മേല്‍ ലിഫ്റ്റ് പതിച്ചത്. സുരക്ഷാ വകുപ്പുകളും ഫോറന്‍സിക് ഡോക്ടറും മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനു വേണ്ടി മൃതദേഹം അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി. സംഭവത്തില്‍ അജ്‌യാദ് പോലീസും പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം നടത്തി.

 

Latest News