യു.എ.ഇയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയര്‍ത്തി

ദുബായ് - യു.എ.ഇയില്‍ വിവിധയിനം പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയര്‍ത്തി. പുതിയ നിരക്കുകള്‍  പ്രാബല്യത്തില്‍ വന്നു. പുതിയ ഇന്ധന നിരക്കുകള്‍ യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ സൂപ്പര്‍ 98 പെട്രോള്‍ ലിറ്റര്‍ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹം ആയും സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്റര്‍ വില 3.55 ദിര്‍ഹത്തില്‍ നിന്ന് 4.03 ദിര്‍ഹം ആയും ഇ പ്ലസ് 91 പെട്രോള്‍ ലിറ്റര്‍ വില 3.48 ദിര്‍ഹത്തില്‍ നിന്ന് 3.96 ദിര്‍ഹം ആയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡീസല്‍ വില ലിറ്ററിന് 4.08 ദിര്‍ഹത്തില്‍ നിന്ന് 4.14 ദിര്‍ഹം ആയി മാറിയിട്ടുണ്ട്. ഡീസല്‍ വില ഒന്നര ശതമാനവും ഇ പ്ലസ് 91 പെട്രോള്‍ വില 13.8 ശതമാനവും സ്‌പെഷ്യല്‍ 95 പെട്രോള്‍ വില 13.5 ശതമാനവും സൂപ്പര്‍ 98 പെട്രോള്‍ വില 13.4 ശതമാനവുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

 

Latest News