നടി ഷംന കാസിം വിവാഹിതയാകുന്നു

കണ്ണൂര്‍്- നടിയും നര്‍ത്തകിയുമായ ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു' എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചു. നിരവധി താരങ്ങളും ആരാധകരും ഷംനയ്ക്ക് ആശംസയറിയിച്ചെത്തിയിച്ചുണ്ട്.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.
മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സ്‌റ്റേജ് പരിപാടികളിലും ഡാന്‍സ് റിയാലിറ്റി ഷോകളിലും താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.
 

Latest News