ഗായകന്‍ കെ.കെ കച്ചേരിക്കുശേഷം കുഴഞ്ഞുവീണ് മരിച്ചു

കൊല്‍ക്കത്ത- കെ.കെ എന്ന പേരില്‍ അറിയപ്പെട്ട പ്രശസ്ത ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് കൊല്‍ക്കത്തയില്‍ കുഴഞ്ഞുവീണ് മരിച്ചു. 53 വയസ്സായിരുന്നു.
സംഗീത കച്ചേരി കഴിഞ്ഞ് ഹോട്ടലിലെത്തിയ ശേഷമാണ് അദ്ദേഹം കുഴഞ്ഞുവീണത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി 10 മണിയോടെയാണ് കൊല്‍ക്കത്തയിലെ സി.എം.ആര്‍.ഐ ഹോസ്പിറ്റലില്‍ മരണം സ്ഥിരീകരിച്ചത്.
കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ചയില്‍ നടന്ന സംഗീത പരിപാടിയില്‍ നിന്നുള്ള ഫോട്ടോകള്‍ ഗായകന്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറോളമാണ് അദ്ദേഹം പാടിയത്.
ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രമുഖ ഗായകരില്‍ ഒരാളായ കെ.കെ ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ, ബംഗാളി എന്നിവയുള്‍പ്പെടെ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലമായി ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചു.

 

 

Latest News