പരോള്‍ റീലീസ്  ഏപ്രില്‍ ആറിന് 

മമ്മൂട്ടി ചിത്രമായ പരോളിന്റെ റിലീസ് തീയതി ഏപ്രില്‍ ആറിലേക്ക്  മാറ്റി. ഏപ്രില്‍ അഞ്ചിനാണ് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. നവാഗതനായ ശരത് സന്ദിതാണ്  സംവിധായകന്‍. ജയില്‍ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്.  അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. നിര്‍മാണം  ആന്റണി ഡിക്രുസ്.
സിദ്ധിഖ്, മിയ ജോര്‍ജ്, ഇനിയ, മുത്തുമണി, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കലാഭവന്‍ ഹനീഫ്, അലെന്‍സിയര്‍ തുടങ്ങിയവര്‍ വേഷമിടുന്ന ചിത്രത്തിന്റെ ഛായാഗഹണം എസ്. ലോകനാഥന്‍. ശരത്, എല്‍വിന്‍ ജോഷ്വ എന്നിവരുടേതാണ് സംഗീതം. 

Latest News