ഈ പുട്ടും മുട്ടക്കറിയും ഒരു പണിയുമില്ലാത്തവര്‍ക്ക്  സമര്‍പ്പിക്കുന്നു- അമൃത, ഗോപിസുന്ദര്‍ 

ഗുരുവായൂര്‍- ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം പങ്കിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുമുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ഇരുവരും കുറിപ്പ് പങ്കുവച്ചത്. ഇതോടെയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് ഗുരുവായൂരില്‍ തൊഴാനെത്തിയതും ചര്‍ച്ചയായി. അമൃതയുടെ മകള്‍ പാപ്പുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇന്നലെ ഗോപിസുന്ദറിന്റെ പിറന്നാളായിരുന്നു. എന്റേത് എന്ന അടിക്കുറിപ്പോടെയാണ് അമൃത ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകള്‍ അറിയിച്ചത്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ വിലയിരുത്തുന്ന ഒരു പണിയുമില്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നാണ് കുറിച്ചിരിക്കുന്നത്. പുട്ട് കഴിക്കുന്ന അമൃതയെ ചേര്‍ത്തു നിറുത്തിയാണ് ഗോപിസുന്ദര്‍ സെല്‍ഫിയെടുത്തിരിക്കുന്നത്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട് .ഇരുവരും ഗുരുവായൂരിലെത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ അവസാനിക്കാതെ വന്നതോടെ ഇരുവരും ഇന്നും പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
 

Latest News