ബെംഗളൂരു-വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ താമസിച്ചു പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.
സ്വകാര്യ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്. ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ കുട്ടിയുമായി പലപ്പോഴും വഴക്കിട്ടിരുന്നു.
പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് രാത്രി വീട്ടില്‍ തങ്ങിയതായി കണ്ടെത്തിയ വീട്ടുടമ സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെക്കകുയം പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതേച്ചൊല്ലി പെണ്‍കുട്ടിയും വീട്ടുടമയും തമ്മില്‍ വഴക്കുണ്ടായി. വീട്ടുടമയുടെ പെരുമാറ്റം സംബന്ധിച്ച് മാതാപിതാക്കളോട് പരാതി പറയുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്കി. ഇതില്‍ പ്രകോപിതനായ വീട്ടുടമ വീട്ടില്‍ പോയി തോക്കുമായി തിരികെ വന്നുവെന്നും തോക്ക് നെറ്റിയില്‍ ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നുമാണ് പാരാതി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബംഗളൂരുവിലെത്തിയാണ് അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കിയത്.






