നീ്റ്റ് അഡ്മിറ്റ് കാര്‍ഡ് തയാറായി, ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാം

ന്യൂദല്‍ഹി- 2022 ജൂലൈ 17 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് പരീക്ഷയുടെ (നീറ്റ്) അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. നീറ്റ് അഡ്മിറ്റ് കാര്‍ഡ് പുറത്തു വിടുന്ന തീയതി എന്നാണെന്ന് എന്‍.ടി.എ ഇതുവരെ അറിയിച്ചിട്ടില്ല. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ neet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

സാധാരണയായി, പരീക്ഷക്ക് 10-15 ദിവസം മുമ്പാണ് അഡ്മിറ്റ് കാര്‍ഡുകള്‍ റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം ജൂലൈ 17 ന് പരീക്ഷ നടത്താനിരിക്കുന്നതിനാല്‍ അഡ്മിറ്റ് കാര്‍ഡ് വരും ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News