മുംബൈ- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു സൗദിയിലേക്ക് കടന്ന പ്രതിയെ പോലീസ് പിടികൂടി. പൊന്നാനി പടയന്റഴികത്ത് മസ്ഹൂദ് എന്ന 32 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2018 ജൂണിൽ പെൺകുട്ടിയുടെ മാതാവ് കുട്ടിയെ എറണാകുളത്തെ ഹോട്ടലിൽ എത്തിച്ചു മസ്ഹൂദിനു കൈമാറുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞത്. പലതവണ കുട്ടിയെ പീഡിപ്പിച്ചശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങി. വിസ കാലാവധി അവസാനിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാതാവിനെ മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.