ഗോപി സുന്ദറിന്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്

തിരുവനന്തപുരം- ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരുന്നു. അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന നല്‍കുന്നതാണ് ഗോപി സുന്ദറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. എന്നാല്‍ പ്രണയത്തിലാണ് എന്ന് ഇതുവരെ ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല.
ഇപ്പോള്‍, ഗോപി സുന്ദറിന് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള അമൃത സുരേഷിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും വൈറലായിരിക്കുകയാണ്. 'ഒരായിരം പിറന്നാള്‍ ആശംസകള്‍ ാശില ' എന്നാണ് അമൃത ഇന്‍സ്റ്റയില്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.  നടന്‍ ബാലയുമായി വിവാഹബന്ധം വേര്‍പെടുത്തിയ അമൃതയ്ക്ക് ഒരു മകളുണ്ട്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്പത്യം വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇതുവരെ അമൃത.
 

Latest News