Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓട്ടോറിക്ഷ 16 അടി താഴ്ചയിലേക്ക് മറിഞ്ഞ്   ഡ്രൈവര്‍ മരിച്ചു, ഭാര്യയ്ക്ക് പരിക്കേറ്റു 

ആലപ്പുഴ- ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി പാലത്തിന്റെ കല്‍ക്കെട്ടില്‍ നിന്ന് താഴേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരില്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ ടികെ ഷാജി (53) യാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ കൂടെയുണ്ടായിരുന്ന ഷാജിയുടെ ഭാര്യ, തിരുനല്ലൂര്‍ പുറത്തേവെളിയില്‍ രജനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തല വച്ചാണ് അപകടമുണ്ടായത്. തിരുനല്ലൂരിലെ രജനിയുടെ വീട്ടില്‍ നിന്ന് ഇവര്‍ തലയോലപ്പറമ്പിലേക്ക് പോകുകയായിരുന്നു. ചേര്‍ത്തല കാളികുളം - ചെങ്ങണ്ട റോഡിലെ പഴംകുളം പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കല്‍ക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകള്‍ തകര്‍ത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്. ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്.
രജനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷാജിയെ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ പിന്നീട് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 
 

Latest News