കുവൈത്തില്‍ ഹജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈത്ത്‌സിറ്റി- ഹജിനു ബുക്ക് ചെയ്യാനുള്ള പ്ലാറ്റ്‌ഫോം ആരംഭിച്ചതിന്റെ ആദ്യ മണിക്കൂറില്‍ ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തയാറായവരുടെ എണ്ണം ആയിരം കവിഞ്ഞതായി കുവൈത്തിലെ  ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചതായി കുവൈത്ത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി കുവൈത്ത് ഔഖാഫ് മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നും ഹജ്ജിനായി കുവൈത്തില്‍ നിന്നും പുറപ്പെടുന്നവര്‍ നല്‍കേണ്ട തുക 1,300 ദിനാറാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.

 

Latest News