കള്ളനോട്ടുകള്‍ ഇരട്ടിയായി, നോട്ടുനിരോധം ഓര്‍ത്ത് ജനം

ന്യൂദല്‍ഹി- രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത്. 2016 ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശനം.

'ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തതു മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിര്‍ഭാഗ്യകരമായ വിജയ'മെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, ഏറ്റവും പുതിയ ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം കള്ളനോട്ടുകളില്‍ വന്‍ വര്‍ധനവാണുള്ളത്'- ടിഎംസി നേതാവ് ഡെറക് ഒബ്രിയന്‍ ട്വീറ്റ് ചെയ്തു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകള്‍ വര്‍ധിച്ചുവെന്നാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 500 രൂപയുടെ കള്ളനോട്ടുകളില്‍ 101.9 ശതമാനവും 2000 രൂപയുടെ കള്ളനോട്ടുകളില്‍ 54.16 ശതമാനവും വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News