കല്ലടയാറ്റില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം- വീഡിയോ എടുക്കുന്നതിനിടെ പത്തനാപുരത്ത് കല്ലടയാറ്റില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നിക്ക് സമീപം കൂടല്‍ മനോജ് ഭവനില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണ (15)യുടെ മൃതദേഹമാണ് ഇന്നലെ പട്ടാഴി പൂക്കുന്നിമല കടവില്‍ നിന്നും കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത്‌നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയിടുന്നവരാണ് മൃതദേഹം കണ്ടത്.
അപര്‍ണയും കുണ്ടയം അഞ്ജന വിലാസത്തില്‍ അനുഗ്രഹ, സഹോദരന്‍ അഭിനവ് എന്നിവരുമായിരുന്നു അപകടത്തില്‍പെട്ടത്. പത്താനാപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടികള്‍. ഉച്ചഭക്ഷണത്തിനുശേഷം സമീപത്തെ പുഴക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും അപര്‍ണയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.

 

Latest News