ലുലു ഫാഷൻ വീക്കിൽ കമലഹാസന് ആദരം

ലുലു ഫാഷൻ വീക്കിൽ അതിഥിയായെത്തിയ നടൻ കമൽഹാസന് ലുലു ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ സ്വരാജ്. എൻ.ബി എന്നിവർ ചേർന്ന് ഉപഹാരം നൽകുന്നു.

കൊച്ചി- ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം കമൽഹാസന് ലുലു ഫാഷൻ വീക്കിൽ ആദരം. ലുലു മാളിൽ നാലു ദിവസമായി നടക്കുന്ന ഫാഷൻ വീക്കിന് ആശംസകളുമായെത്തിയ കമൽഹാസനെ ലുലു ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യയുടെ കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ സ്വരാജ് എൻ.ബി. എന്നിവർ ചേർന്ന് ഉപഹാരം നൽകി. ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകളുമായി പ്രശസ്ത മോഡലുകളും താരങ്ങളും അണിനിരക്കുന്ന റാംപിൽ കമൽഹാസൻ ചുവടുവെച്ചത് ലുലുമാളിൽ തടിച്ചുകൂടിയ ആരാധകരെ ആവേശത്തിമർപ്പിലാക്കി.
കൊച്ചിയുടെ ഫാഷൻ സ്പന്ദനങ്ങളെ ത്രസിപ്പിച്ച ലുലു ഫാഷൻവീക്കിന് വർണാഭമായ പരിപാടികളോടെ ഇന്ന് തിരശ്ശീല വീഴും. ഫാഷൻ ഫോറം, ഫാഷൻ അവാർഡുകൾ, കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും സമാപന പരിപാടികളുടെ ഭാഗമായുണ്ടാകും. പ്രമുഖ താരങ്ങൾ പങ്കെടുക്കും. പൂനെയിൽ നിന്നുള്ള പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ ഷൈ ലോബോ ആണ് 29 ഫാഷൻ ഷോകൾ കൊറിയോഗ്രാഫ് ചെയ്തത്. പ്രമുഖ വസ്ത്രബ്രാൻഡായ ഓക്‌സംബർഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷൻ വീക്ക് പീറ്റർ ഇംഗ്ലണ്ടുമായി ചേർന്നാണ് നടത്തുന്നത്. 

Latest News