തബൂക്കില്‍ പെട്രോള്‍ ബങ്കില്‍ അഗ്നിബാധ

തബൂക്ക് - അല്‍ബവാദി ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ അഗ്നിബാധ. പെട്രോള്‍ ബങ്കില്‍ വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്ന പമ്പുകളില്‍ ഒന്നിലാണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. പിന്നീട് കൂടുതല്‍ സ്ഥലങ്ങളില്‍ തീ പ്രത്യക്ഷപ്പെട്ടു. പെട്രോള്‍ ബങ്ക് അടച്ചിടാതെ തൊഴിലാളികളില്‍ ഒരാള്‍ പ്രധാന ഇന്ധന ടാങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതാണ് അഗ്നിബാധക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.

 

Latest News