റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 408 പേര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിക്കുകയും 413 പേര്‍ രോഗമുക്തി നേടുകയും മൂന്നു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരാവസ്ഥയില്‍ 80 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.
റിയാദ്-116, ജിദ്ദ-114, ദമാം-42, മക്ക-33, മദീന-27, ഹുഫൂഫ്-10, അബഹ-9, തായിഫ്-6, അല്‍കോബാര്‍-4, ഹോത്ത സുദൈര്‍-3, ബുറൈദ-3, ഖമീസ് മുശൈത്ത്-3, ദഹ്‌റാന്‍-3, വാദിദവാസിര്‍-3 എന്നിങ്ങിനെ സൗദിയിലെ നഗരങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിസാന്‍, റാബിഗ്, യാമ്പു, ഖത്തീഫ് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കു വീതവും തബൂക്ക്, ഹായില്‍, അല്‍ബാഹ, നജ്‌റാന്‍, ബീശ, സുല്‍ഫി, ഉനൈസ, അല്‍റസ്, മഹായില്‍, ഖൈസൂമ, മഹ്ദുദ്ദഹബ്, മോയ, താദഖ്, അല്‍ഹരീഖ്, സ്വബ്‌യ, ഖുന്‍ഫുദ, ബദ്ര്‍, ലൈല, തുമൈര്‍, ദിര്‍ഇയ, അല്‍ഖര്‍ജ്, അല്‍സഹന്‍, റാസ് തന്നൂറ, ബില്ലസ്മര്‍ എന്നിവിടങ്ങില്‍ ഓരോരുത്തര്‍ക്കും ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ്ബാധ സ്ഥിരീകരിച്ചു. കോവിഡ്ബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 18,696 പേര്‍ക്ക് പരിശോധനകള്‍ നടത്തി.
സൗദിയില്‍ ഇതുവരെ 7,66,196 പേര്‍ക്കാണ് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 7,50,645 പേര്‍ രോഗമുക്തി നേടുകയും 9,143 പേര്‍ മരണപ്പെടുകയും ചെയ്തു. 6,408 പേര്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടു വരെ 6,56,05,749 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.