Sorry, you need to enable JavaScript to visit this website.

അബുദാബിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

അബുദാബി- അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂർ കാശമുക്ക് തടത്തിൽ പറമ്പിൽ വീട്ടിൽ ടി.പി റമീസ്(32) ആണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. റമീസിന്റെ മൃതൃദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. യു.എ.ഇയിലെ അഷ്‌റഫ് അൽ ഹസൻ റെഡിമെയ്ഡ് ഗാർമെന്റ് കമ്പനിയുടെ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു. കാശാമുക്ക് കക്കാട്ടിരി റോഡില്‍ തടത്തിൽ പറമ്പിൽ (തബൂക്ക്) മാനുവിന്‍റെ മകനാണ് റമീസ്.

Tags

Latest News