കലബുറഗി- കര്‍ണാടകയില്‍ മുസ്‌ലിം യുവതിയുമായി ബന്ധമുണ്ടായിരുന്ന 25 കാരനായ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ സഹോദരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍.
ബുധനാഴ്ച രാത്രിയാണ് വിജയ് കുമാര്‍ കാംബ്ലെയെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.
കാംബ്ലെയും യുവതിയും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പും താക്കീതുകളും വകവെക്കാതെ ബന്ധം തുടര്‍ന്നിരുന്നുവെന്നും പോലീസ് പറഞ്ഞു.
യുവതിയുടെ ജ്യേഷ്ഠന്‍ മുഹമ്മദ് ഷഹാബുദ്ദീന്‍, സുഹൃത്ത് നവാസ് എന്നിവരാണ് അറസ്റ്റിലായത്.
ഷഹാബുദ്ദീന്‍ നേരത്തെയും യുവാവിനെ മര്‍ദിച്ചതായും സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
കൊല്ലപ്പെട്ട യുവാവിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.






