പാലക്കുന്ന് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- കാസര്‍കോട് പാലക്കുന്ന് സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. പാലക്കുന്ന്  കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിനു സമീപത്തെ അബ്ബാസ് - ദൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരണപ്പെട്ടത്. ജിദ്ദ  കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറിയാണ്. സൗദിയില്‍ ഹൗസ് ഡ്രൈവറാണ്. ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി റൂമില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കാണാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്നവര്‍ പോലീസിന്റെ സഹായത്തോടെ വാതില്‍ തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് എത്തിയ ജിദ്ദ കെ.എം.സി.സി. പ്രവര്‍ത്തകര്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. മയ്യിത്ത് സൗദിയില്‍ ഖബറടക്കും. നാല് മാസം മുമ്പാണ് നാട്ടില്‍നിന്നു സൗദിയിലേക്ക് പോയത്. ഭാര്യ: സമീറ. മക്കള്‍: റിസ്വാന്‍,റഫാന്‍,  റൈഹാന്‍. സഹോദരങ്ങള്‍: ഹാജറ,ഹനീഫ,മൈമൂന.

 

Latest News