Sorry, you need to enable JavaScript to visit this website.

പാലക്കാട് സ്വദേശി സൗദിയിലെ ദമാമില്‍ നിര്യാതനായി

ദമാം- പാലക്കാട് സ്വദേശി ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പ്രായരി കണ്ണോട്ട് കാവ്  വടക്കേപാട്ട് വീട്ടിൽ സുനിൽ കുമാറിനെ ( 50 )യാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷത്തോളമായി ദമാമിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു.

സുമയാണ് ഭാര്യ, ഇരട്ട പെണ്കുട്ടികളായ നിയ സുനിൽ , നിതാ സുനിൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമുഹ്യ പ്രവർത്തകൻ  നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Latest News