കരാറുകാരനെ തലസ്ഥാനത്ത് കൊണ്ടുപോയി ഒപ്പം താമസിപ്പിച്ചു, ഗര്‍ഭിണിയായെന്ന് പറഞ്ഞ് പണം തട്ടി, യുവതിക്കെതിരെ കേസ്

കണ്ണൂര്‍- ഹണിട്രാപ്പിലൂടെ കരാറുകാരന്റെ 52 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം വീണ്ടും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. തലശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് കോടതി നിര്‍ദ്ദേശാനുസരണമാണ് കേസ്. കണ്ണൂര്‍ യോഗശാല റോഡിലെ സ്‌ക്വയര്‍ഫീറ്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപന ഉടമ കൃഷ്ണമൂര്‍ത്തിയുടെ പരാതിയിലാണ് നടപടി. കൃഷ്ണമൂര്‍ത്തിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. വാറ്റ് നികുതിയിളവ് വാങ്ങി തരാമെന്ന് പറഞ്ഞ് കൃഷ്ണമൂര്‍ത്തിയെ തിരുവനന്തപുരത്ത് കൊണ്ടുപോയി അവിടെ ഒരുമിച്ച് താമസിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പല തവണകളായി 52 ലക്ഷം രൂപ കൈവശപ്പെടുത്തിയത്. തിരുവനന്തപുരത്തെ താമസസ്ഥലത്ത് വച്ച് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഒരു കുട്ടിയുണ്ടായെന്നു പറഞ്ഞായിരുന്നു ഭീഷണി. വീണ്ടും കൂടുതല്‍ പണമാവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

Latest News